ഇടുക്കി: ലൗ ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ടെന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയുമാണെന്ന് എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. ചില മതങ്ങളിലുള്ളവര്‍, നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം അല്ല ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനാണ് വിടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമാനമായ അഭിപ്രായം എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പങ്കുവെച്ചിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ട്. കുടുംബത്തോടെ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

