Monday, January 12, 2026

പുലര്‍ച്ചെ വൈപ്പിനില്‍ നിരോധനാജ്ഞ; സായുധ പോലീസ് കാവലില്‍ എല്‍.പി.ജി പദ്ധതി നിര്‍മാണം പുനരാരംഭിച്ചു

വൈപ്പിന്‍: പുതുവൈപ്പില്‍ നാട്ടുകാരുടെ സന്ധിയില്ലാ സമരത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​​െന്‍റ എല്‍.പി.ജി സംഭരണി പദ്ധതിയുടെ നിര്‍മാണം വന്‍ പൊലീസ് സന്നാഹത്തോട പുനരാരംഭിച്ചു. പ്രക്ഷോഭം കണക്കിലെടുത്ത്​ തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെ കലക്ടര്‍ എളങ്കുന്നപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഐ ജിയുടെയും കൊച്ചി സിറ്റി പൊലീസ് കമീഷണറുടെയും നേതൃത്വത്തില്‍ വനിത പൊലീസ് അടക്കം അഞ്ഞൂറോളം പൊലീസുകാരാണ് എത്തിയത്. നിര്‍മാണം ആരംഭിക്കാന്‍ യന്ത്രങ്ങളും തൊഴിലാളികളും രാത്രിതന്നെ സ്ഥലത്തെത്തി. എക്​സ്​കവേറ്റര്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പൊലീസ് സമരസമിതിയുടെ പന്തല്‍ പൊളിച്ചുനീക്കി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19ാം വാര്‍ഡ് ഒഴിച്ച്‌ 13 മുതല്‍ 23 വരെ വാര്‍ഡുകളിലും കോര്‍പറേഷ​ന്‍റെ ഒന്നാം ഡിവിഷനില്‍പെട്ട ഫോര്‍ട്ട് വൈപ്പിന്‍ മേഖലയിലുമാണ് നിരോധനാജ്ഞ. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്​ കൊച്ചി കോര്‍പറേഷന്‍ ഒന്നാംഡിവിഷനിലും നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

45 ശതമാനത്തോളം തീര്‍ന്ന പദ്ധതിക്കെതിരെ നടത്തുന്ന സമരം അനാവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതിക്ക് എല്ലാവിധ അനുമതിയും കോടതിവിധിയും ലഭിച്ച സാഹചര്യത്തിലാണ് നിര്‍മാണം പുനരാരംഭിക്കുന്നതെന്നും ഇവര്‍ വ്യക്​തമാക്കി.

Related Articles

Latest Articles