Thursday, January 8, 2026

സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം; എട്ട് വയസുള്ള കുട്ടിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ സ്ഫോടക വസ്തു എറിയുകയായിരുന്നു. വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്ക് നേരിയ പരിക്കുണ്ട്.

Related Articles

Latest Articles