തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനനന്തപുരം ജില്ലയില്‍13.91 ശതമാനവും, കൊല്ലം ജില്ലയില്‍ 16.55 , പത്തനംതിട്ട ജില്ലയില്‍ 16.61 , ആലപ്പുഴ ജില്ലയില്‍ 17.04 , ഇടുക്കി ജില്ലയില്‍15.43 ശതമാനവുമാണ് വോട്ടിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടര്‍മാര്‍ നില്‍ക്കേണ്ടത്.

