Wednesday, January 7, 2026

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കാൻ ഒരുങ്ങി ബിജെപി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധികരിച്ച അന്തിമ വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടെന്ന് ബിജെപി. തിരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്നും പാർട്ടി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിക്കാൻ ശ്രമിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലാണ് ക്രമക്കേടെന്നാണ് പ്രധാന ആക്ഷേപം. ബിജെപി അനുഭാവികളുടെ വോട്ടുകൾ സിപിഎം നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഒഴിവാക്കിയെന്നാണ് പരാതി. കോർപ്പറേഷൻ പരിധിയിലെ കഴക്കൂട്ടം തിരുവനന്തപുരം നേമം വട്ടിയൂർക്കാവ് നിയമസഭാമണ്ഡലങ്ങളുടെ പരിധിയിലെ ബിജെപി സ്വാധിനമേഖലയിൽ ഏഴായിരത്തോളം വോട്ടുകൾ ചേർത്തില്ലെന്നാണ് പരാതി.

ആറ്റിങ്ങലിൽ പരാതി പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് പോലും പാലിച്ചില്ല; മറ്റ് ജില്ലകളിലും സമാനപ്രശ്നമുണ്ടെന്നും ബിജെപി പറയുന്നു. എന്നാൽ പരാതികളുണ്ടെങ്കിൽ അപ്പീൽ സമയത്ത് പരിഹരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Related Articles

Latest Articles