Monday, May 20, 2024
spot_img

പുതിയ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ അനിൽ ചൗഹാന് അഭിനന്ദനങ്ങൾ അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ദില്ലി :ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവിയായ് ചുമതലയേറ്റു. കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അനിൽ ചൗഹാൻ, കഴിഞ്ഞ വർഷമാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്.പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച് 9 മാസങ്ങൾക്കുശേഷമാണ് നിയമനം. കരസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ആയും അനിൽ ചൗഹാന് പ്രവർത്തന പരിചയമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവരാണ് അനിൽ ചൗഹാന് അഭിനന്ദനങ്ങൾ അറിയിച്ചത്. സൈനിക സേവനത്തിലെ മികവിന് രാജ്യം കീർത്തിചക്ര നൽകി ആദരിച്ച ശ്രീ. അനിൽ ചൗഹാൻ്റെ പ്രവർത്തി പരിചയം
സേനയ്ക്ക് പുതിയ ഉണർവും ഊർജ്ജവും തന്നെയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.. പുതിയ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles