Friday, May 3, 2024
spot_img

ഹിന്ദുമതത്തെ അവഹേളിച്ച് ഡിഎംകെ എംപി എ രാജ; രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്ത്

 

തമിഴ്നാട് : ഡിഎംകെ എംപി എ രാജ ഹിന്ദുമതത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുന്ന വീഡിയോ പുറത്ത്. എം പിയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്ത്.

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ട്വിറ്ററിൽ ഒരു വീഡിയോ പങ്കുവെച്ചു, അതിൽ രാജ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നത് കേൾക്കാം. ഡിഎംകെ എംപിയെ വിമർശിച്ച അണ്ണാമലൈ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് പ്രീണന രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപിച്ചു.

“തമിഴ്‌നാട്ടിലെ രാഷ്ട്രീയ വ്യവഹാരത്തിൽ ഖേദിക്കുന്നു. മറ്റുള്ളവരെ പ്രീണിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ എം പി വീണ്ടും ഒരു സമുദായത്തിനെതിരെ വിദ്വേഷം ചീറ്റി. തമിഴ്‌നാട് തങ്ങളുടേതാണെന്ന് കരുതുന്ന ഈ രാഷ്ട്രീയ നേതാക്കളുടെ ചിന്ത വളരെ നിർഭാഗ്യകരമാണെന്നും അണ്ണാമലൈ പറഞ്ഞു.

ഹിന്ദു ധർമ്മത്തെ വെല്ലുവിളിക്കുന്നതിനായി ജാതി വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും ശബ്ദമുയർത്താനും രാജ ജനങ്ങളോട് ആവശ്യപ്പെടുന്നു. കൂടാതെ ഹിന്ദു മതത്തിലെ ഒരു ജാതിയെ നികൃഷ്ടമായി അവഹേളിക്കുന്നതും ആ വീഡിയോയിൽ കാണാം.

Related Articles

Latest Articles