കേരളം സുരക്ഷിതമെന്ന് പറയുമ്പോഴും , മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കൻ പ്രസിഡന്റിനുള്ളതിനേക്കാൾ കൂടുതൽ എസ്‌കോട്ട് . പോലീസുകാരെയും ഹെൽത്ത് ടീമിനെയും കൂടാതെ സ്വന്തം പാർട്ടിയുടെ സംസ്ഥാന നേതാക്കളും പ്രവർത്തകരും അടങ്ങുന്ന അനുയായിവൃന്ദവുമായാണ് മുഖ്യന്റെ നടത്തം. കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ മനസ്സറിയുന്നവൻ എന്ന് പറയുമ്പോഴും, അധികാര കസേരയിലിരുന്ന് ജനങ്ങളെ വിറപ്പിച്ച് കൊണ്ടുള്ള ഭരണമാണ് ഇപ്പോൾ കേരളത്തിൽ കാഴ്ച്ച വക്കുന്നത്. ആരാധകർ വാഴ്ത്തി പാടുന്ന സാക്ഷാൽ പിണറായി സഖാവ് കേരളത്തിലെ ഇടുങ്ങിയ തെരുവുകളെ വിറപ്പിച്ചുകൊണ്ട് നടത്തുന്ന ഉല്ലാസ യാത്രയെ കുറിച്ചാണ് എം എസ് കുമാർ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് തരംഗമാവുകയാണ്.
ഒരു ഐ ജി, രണ്ടു ഡി ഐ ജി മാർ, രണ്ടു എസ് പി മാർ, രണ്ടു ഡി വൈ എസ് പി മാർ, നാല് സി ഐ മാർ, ആറു എസ് ഐ മാർ,രണ്ടു ആംഡ് പോലീസ് ഫോഴ്സ്, രണ്ടു സ്പെഷ്യൽ പ്രൊട്ടക്ഷൻ പോലീസ് ഫോഴ്സ്, രണ്ടു ഫയർ ഫോഴ്സ്, രണ്ടു ആംബുലൻസ്, ഒരു ഡോക്ടർ, രണ്ടു നഴ്സുമാർ എന്നിവരടങ്ങിയ ഹെൽത്ത് ടീം, ഇതൊന്നും പോരാതെ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് നേതാവ് വരെ ഉള്ള അനുയായിവൃന്ദം,. ഇതിനിടയിൽ എവിടെയോ രാജാവിന്റെ രഥം. ഉത്തര കൊറിയയുടെ ഏകധിപതിയായ കിങ് ജോങ്ങ് ഉൻ ന്റെ യാത്ര വിവരണം അല്ല. കേരളത്തിലെ അധ്വാനിക്കുന്നവന്റെയും പാവപെട്ടവന്റെയും അത്താണിയായ പാർട്ടി നേതാവ്, ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും ഇടയിൽ കൂടി ഞെളിഞ്ഞു നടന്ന ആളാണെന്ന് സ്വയം പരിചയപെടുത്തുന്ന, കരളുറപ്പുള്ളവനെന്നും, ഇരട്ട ചങ്കനെന്നും ആരാധകർ വാഴ്ത്തി പാടുന്ന സാക്ഷാൽ പിണറായി സഖാവ് കേരളത്തിലെ ഇടുങ്ങിയ തെരുവുകളെ വിറപ്പിച്ചുകൊണ്ട് നടത്തുന്ന ഉല്ലാസ യാത്രയെ കുറിച്ചാണ്. സഖാവേ, അങ്ങേക്ക് മുൻപും കേരളത്തിൽ കമ്മ്യൂണിസ്റ് നേതാക്കൾ ഉണ്ടായിരുന്നു. അവരിൽ ചിലരെങ്കിലും മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ ആയിട്ടുമുണ്ട്. മന്ത്രിമാരായപ്പോഴും, അതിനുമുമ്പും, അതിനുശേഷവും അവരെ ജനങ്ങൾ സ്നേഹിക്കുകയും അവരിലൊരാളായി കാണുകയും ചെയ്തിട്ടുണ്ട്. എ കെ ജി, അച്യുതമേനോൻ, ഈ എം എസ്, നായനാർ, പി കെ വി തുടങ്ങിയ നേതാക്കളെ ഇന്നും ആരാധനയോടെ കാണുന്ന നിരവധി ആളുകളുണ്ട്. അധികാരത്തിന്റെ ഔന്നത്യങ്ങളിൽ ഉണ്ടായിരുന്നപ്പോഴും ബസിലും ട്രെയിനിൽ സാധാരണകാർക്കൊപ്പം അവരിൽ ചിലരെങ്കിലും യാത്ര ചെയ്തത് ഇതേ കേരളം കണ്ടിട്ടുള്ളതാണ്. ശ്രീ പിണറായിയോട് ഒന്നും പറയാനില്ല. ആരെങ്കിലും പറയുന്നത് കേൾക്കാൻ അദ്ദേഹം തയ്യാറാകുകയും ഇല്ല. എനിക്ക് പറയാനുള്ളത് സി പി എം നേതാക്കളോടും ഡി വൈ എഫ് ഐ പ്രവർത്തകരോടും ആണ്. നിങ്ങൾ തിരുത്തൽ ശക്തികളാണെന്നാണല്ലോ അവകാശപെടുന്നത്. ഇദ്ദേഹത്തിനെ തിരുത്താൻ നിങ്ങൾക്കാർക്കും കഴിയില്ലേ? “ഇത് വേറെ ജനുസാണ്. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട.അതിനൊക്കെ വേറെ ആളെ നോക്കിയാൽ മതി “തുടങ്ങിയ സ്ഥിരം ഡയലോഗ് അടിച്ചു നിങ്ങളെയും ഒക്കെ മൂലക്കിരുത്തുകയാണോ? സമ്പത്തും, അധികാരവും എല്ലാം ഒരാളിൽ കേന്ദ്രീകരിച്ചാൽ ആ പ്രസ്ഥാനത്തിന് വന്നു ചേരുന്ന ദുരന്തത്തിലേക്കു സി പി എം അതിവേഗത്തിൽ നടന്നടുക്കുകയാണ്. അത് ആ പാർട്ടിയുടെ കാര്യം. അത് അവർ പരിശോധിക്കട്ടെ. നിർഭാഗ്യവശാൽ ആ പാർട്ടിയും നേതാവും ഇന്ന് കേരളത്തിൽ ഭരണത്തിലാണ്. അത് അങ്ങേയറ്റം ജനവിരുദ്ധമാകുന്നതും ജനങ്ങൾക്ക് ഭാരം ആകുന്നതുമാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. തുടർഭരണം നൽകി എന്ന തെറ്റിനു ഇതിൽ കൂടുതൽ ജനങ്ങളെ ശിക്ഷിക്കരുത്. ധിക്കാരവും ധാർഷ്ട്യവും കൊണ്ട് അന്ധരായി മാറിയിട്ടുള്ള ഇത്തരം ഭരണാധികാരികളോട് കണക്കുചോദിക്കാതെ കാലം കടന്നുപോയിട്ടില്ല എന്നത് ഇനിയെങ്കിലും ഓർത്താൽ കൊള്ളാം.

