Wednesday, May 15, 2024
spot_img

ഇന്ത്യൻ കായിക ലോകത്തിന് ഇത് ചരിത്ര നിമിഷം! നാല് പതിറ്റാണ്ടിന് ശേഷം ലോംഗ് ജംപിൽ ഇന്ത്യയ്‌ക്ക് മെഡൽ: പുരുഷ ലോംഗ്ജംപിൽ ആദ്യ വെള്ളി സ്വന്തമാക്കി മലയാളി താരം എം ശ്രീശങ്കർ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളിതാരം എം.ശ്രീശങ്കർ. പുരുഷ ലോംഗ് ജംപിൽ വെള്ളി മെഡൽ സ്വന്തമാക്കി. 8.08 മീറ്റർ ചാടിയാണ് താരം മെഡൽ ഉറപ്പിച്ചത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 19ആയി മാറിയിരിക്കുകയാണ്.

പുരുഷ ലോംഗ് വിഭാഗത്തിൽ ജംപിൽ ഇന്ത്യക്ക് ആദ്യമായാണ് വെള്ളിമെഡൽ ലഭിക്കുന്നത്. തന്റെ ഈ നേട്ടത്തിന് പിന്നിൽ അച്ഛനാണെന്നും അതുകൊണ്ട് തന്നെ ഈ മെഡൽ അച്ഛന് സമ്മാനിക്കുന്നുവെന്നും പാലക്കാടുകാരനായ ശ്രീശങ്കർ വ്യക്തമാക്കുന്നുണ്ട്.

ശ്രീശങ്കറിനെ പ്രശംസിച്ചുകൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്ത് എത്തിയിരുന്നു. നാല് പതിറ്റാണ്ടിന് ശേഷം ലോംഗ് ജംപിൽ ഇന്ത്യയ്‌ക്ക് മെഡൽ ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ കായിക ലോകത്തിന് ഇത് ചരിത്ര നിമിഷം തന്നെയാണ്. അത്‌ലറ്റിക്‌സ് ലോകത്ത് ഇന്ത്യയുടെ മുന്നേറ്റത്തെ നിങ്ങൾ ശക്തിപ്പെടുത്തിയെന്നും ഇനിയും നിരവധി വിജയങ്ങൾ വരാൻ ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles