Thursday, January 8, 2026

മാടായി കോളേജ് നിയമന വിവാദം ! എംകെ രാഘവന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് ; കോലം കത്തിച്ചു ; വീട്ടിൽ കേറി തല്ലുമെന്ന് മുദ്രാവാക്യം

മാടായി കോളേജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് എംകെ രാഘവൻ എംപിക്കെതിരെ ഇന്നും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവന്റെ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ എംപിയുടെ കോലം കത്തിക്കുകയും ചെയ്തു.

എംകെ രാഘവൻ ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. എംപി പാർട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടിൽ കയറി തല്ലുമെന്നുമാണ് പ്രവർത്തകർ ഇന്ന് മുദ്രാവാക്യം മുഴക്കിയത്. എംപിയെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ കലുഷിതമായി. സമവായത്തിന് വഴങ്ങാതെ ഇന്നലെ കോളേജിൽ നിയമനം നൽകിയതോടെ രാഘവനൊപ്പമുളള, പാർട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങൾക്കെതിരെ ഡിസിസി നേരിട്ട് നടപടിയെടുത്തു.

ഇതേത്തുടർന്ന് നാട്ടിലെ കോൺഗ്രസ് കമ്മിറ്റി ഇന്നലെ ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതൽ കമ്മിറ്റികൾ രാജിനൽകിയേക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം. നിയമനത്തിൽ അഴിമതിയില്ലെന്നും തന്നെ മോശക്കാനാക്കാൻ ശ്രമമുണ്ടെന്നുമാണ് എംപിയുടെ വാദം. കോളേജ് സർക്കാരിന് വിട്ടുകൊടുക്കുമെന്നും രാഘവൻ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Latest Articles