Saturday, January 3, 2026

റോക്കട്രിക്ക് ശേഷം വീണ്ടുമൊരു ബയോപിക്കുമായി മാധവൻ;ഇത്തവണ ഇന്ത്യയുടെ എഡിസണായ ജി.ഡി നായിഡുവാകാൻ താരം

റോക്കട്രിക്ക് ശേഷം വീണ്ടുമൊരു ബയോപിക്കുമായി എത്തിയിരിക്കുകയാണ് നടൻ മാധവൻ. ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന ​ഗോപാൽസ്വാമി ദുരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡുവാകാനാണ് മാധവൻ ഇപ്പോൾ തയാറെടുക്കുന്നത്. കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ജി.ഡി. നായിഡു എന്നാണ്. മീഡിയാവൺ ​ഗ്ലോബൽ എന്റർടെയിൻമെന്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് മോട്ടോർ നിർമിച്ച എഞ്ചിനീയറാണ് ജി.ഡി. നായിഡു. ഇന്ത്യയുടെ എഡിസൺ എന്നും വെൽത്ത് ക്രിയേറ്റർ ഓഫ് കോയമ്പത്തൂർ എന്നും ജി.ഡി. നായിഡുവിനെ വിശേഷിപ്പിക്കാറുണ്ട്. മാത്രമല്ല മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കാർഷിക മേഖലകളിൽ നിരവധി സംഭാവനകൾ സമ്മാനിച്ച വ്യക്തി കൂടിയാണ് ജി.ഡി. നായിഡു.

Related Articles

Latest Articles