Saturday, January 10, 2026

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ അഞ്ച് ശതമാനം സംവരണം നല്കാൻ മധ്യപ്രദേശ്

ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ജോലികളിൽ കായിക താരങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തി. ഗ്വാളിയറിൽ കായികമന്ത്രി ജിതു പട്വാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ കായികതാരങ്ങൾ പലപ്പോഴും ജോലിയില്ലാതെ തുടരുകയാണ്. സർക്കാർ ജോലികളിൽ അഞ്ച് ശതമാനം സംവരണം നൽകുന്നത് ഈ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഗ്വാളിയറിൽ റീജണൽ ഒളിമ്പിക് ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles