ഹൈനസ്
ബെംഗളൂരു : കർണാടകയിലെ മഡിവാളയിൽ ഇരുപതുകാരിയായ മലയാളി വിദ്യാർത്ഥിനിയെ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് അറസ്റ്റിൽ. ഒളിവിൽ പോയ പ്രതിയെ കർണാടക പോലീസ് വയനാട്ടിൽ നിന്നുമാണ് ഇന്നലെ വൈകുന്നേരത്തോടെ പിടികൂടിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റുമായി ബെംഗളൂരുവിൽ എത്തിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.
മേയ് 12-ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് ബെംഗളൂരുവിൽ പഠിക്കുന്ന കോട്ടയം സ്വദേശിയായ പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. പഠനത്തോടൊപ്പം സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന പെൺകുട്ടി, അസുഖം ബാധിച്ചതിനെ തുടർന്ന് മുറിയിൽ വിശ്രമിക്കുകയായിരുന്നു. കഫേ വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പ്രതി ഹൈനസ്, പെൺകുട്ടിയുടെ സുഹൃത്തുക്കൾ പുറത്തുപോയ സമയം നോക്കി മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. കഫേ ആരംഭിക്കാൻ മുൻപ് സ്ഥലം കണ്ടെത്തി നൽകിയ പരിചയത്തിലാണ് ഹൈനസ് ഇവിടെയെത്തിയത്.
അതേസമയം, സംഭവത്തിൽ മഡിവാള പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി പെൺകുട്ടിയും സുഹൃത്തുക്കളും ആരോപിച്ചു. പീഡനം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ തങ്ങളെ അപമാനിച്ചതായും പ്രതിക്ക് അനുകൂലമായി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് മെയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ നേരിട്ട് സമീപിച്ച് പരാതി നൽകിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മഡിവാള പോലീസ് തയ്യാറായത്. പ്രതിയുടെ കൂട്ടാളികൾ സ്റ്റേഷന് മുന്നിൽ വെച്ചും കഫേയിലെത്തിയും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇതേത്തുടർന്ന് ജീവഭയത്താലാണ് കേരളത്തിലേക്ക് മടങ്ങിയതെന്നും പെൺകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…