Monday, January 5, 2026

മദ്രസ ബുൾഡോസർകൊണ്ട് ഇടിച്ചു നിരത്തി; 43 വിദ്യാർത്ഥികളെ രക്ഷിച്ച് ഇതര വിദ്യാലയങ്ങളിലാക്കി; സംസ്ഥാനത്ത് ഭീകരവാദം പ്രചരിപ്പിച്ച അൻസാറുള്ള ബംഗ്ലാ മൊഡ്യൂളുകളെ തകർത്തെറിഞ്ഞ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: ബംഗ്‌ളാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൻസാറുള്ള ബംഗ്ലാ ടീം എന്ന ഭീകരസംഘടനയുമായി ബന്ധപ്പെട്ട് അസമിൽ പ്രവർത്തിച്ചിരുന്ന ഭീകരൻ മുഫ്‌തി മുസ്തഫ നടത്തിയിരുന്ന ജൈമുൻ ഹുദാ മദ്രസാ കെട്ടിടം ഇടിച്ചു നിരത്തി അസം സർക്കാർ. നേരത്തെ ഭീകരബന്ധം കണ്ടെത്തിയതിനെ തുടർന്ന് മുസ്തഫയും സംഘവും അറസ്റ്റിലായിരുന്നു. തുടർന്നാണ് മൊറിഗാവിലുള്ള മദ്രസയുൾപ്പെടെയുള്ള ഇയാളുടെ സ്ഥാപനങ്ങൾ ഇടിച്ചു നിരത്തിയത്. മദ്രസയുടെ മറവിലാണ് ഇയാൾ ഭീകര പ്രവർത്തനം നടത്തിയിരുന്നത്. യുവാക്കളെയും കുട്ടികളെയും അന്യമത വിദ്വേഷം പഠിപ്പിച്ച് ഐ എസ് അടക്കമുള്ള ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇയാൾക്ക് പദ്ധതിയുണ്ടായിരുന്നതായാണ് സൂചന. മദ്രസകളിൽ പഠിപ്പിച്ചിരുന്ന 43 വിദ്യാർത്ഥികളെ ഇതര വിദ്യാലയങ്ങളിലേക്ക് മാറ്റി.

ഭീകരത പ്രചരിപ്പിക്കാനും ആക്രമണങ്ങൾ നടത്താനുമാണ്‌ അൻസാറുള്ള ബംഗ്ലാ അസമിലേക്ക് കടന്നു കയറിയത്. സംസ്ഥാനത്ത് അൻസാറുള്ള ബംഗ്ലായുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടയുടനെ സർക്കാർ നടപടികളിലേക്ക് കടന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ അഞ്ച് അൻസാറുള്ള ബംഗ്ലാ മൊഡ്യൂളുകളാണ് അസം പോലീസ് തകർത്തത്. ആറു ഭീകരരാണ് സംസ്ഥാനത്തേക്ക് കടന്നത്. ഇതിൽ ചിലർ പിടിയിലായതോടെയാണ് ഭീകര നെറ്റ്‌വർക്ക് പുറത്തറിഞ്ഞത്.

Related Articles

Latest Articles