Sunday, May 12, 2024
spot_img

നെടുമങ്ങാട് വൻ പൊട്ടിത്തെറി; അപകടം ഉണ്ടായത് അനധികൃതമായി പ്രവർത്തിക്കുന്ന പെട്രോൾ വില്‍പ്പനശാലയിൽ; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

നെടുമങ്ങാട്: നെടുമങ്ങാട് വൻ പൊട്ടിത്തെറി (Blast In Nedumangad). ചുള്ളിമാനൂരിൽ ആണ് സംഭവം.
അനധികൃതമായി പെട്രോൾ വില്‍പ്പന നടത്തിയ കടയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.

ഇതിനുപിന്നാലെ ഗ്യാസ് പൊട്ടിത്തെറിച്ച് സമീപത്തുള്ള കടയിലേക്കും തീ പടർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഖാലിദ് എന്നയാളുടെ പേരിലാണ് കട പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ വലിയമല പോ ലീസ് കേസെടുത്തതായാണ് സൂചന.

Related Articles

Latest Articles