Sunday, May 19, 2024
spot_img

മദ്രസകൾ തീവ്രവാദികളുടെ ഒളിസങ്കേതം; പല മദ്രസകളിലും ഐഎസ് ഏജന്റുമാരുടെ സാന്നിദ്ധ്യമുണ്ട്; കേരളത്തിലെ സാഹചര്യം ഗുരുതരം; തുറന്നടിച്ച് രഘുരാജ് സിങ്

ലക്‌നൗ: തീവ്രവാദികളുടെ ഒളിസങ്കേതമായി മദ്രസകൾ മാറുന്നുവെന്ന് യുപി മന്ത്രി രഘുരാജ് സിങ് (Raghuraj Singh) പ്രവർത്തനം അവസാനിപ്പിക്കണം. നേരത്തെ ഉത്തർപ്രദേശിൽ 250 മദ്രസകളാണ് ഉണ്ടായിരുന്നത്, എന്നാലിപ്പോൾ 22,000ത്തിലധികം മദ്രസകൾ സംസ്ഥാനത്ത് ഉണ്ട്. ഇത് ഉയർന്നു കൊണ്ടേ ഇരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം മദ്രസകളിൽ നിന്ന് പഠിച്ചിറങ്ങുന്ന പലരും തീവ്രവാദികളായാണ് പുറത്തിറങ്ങുന്നതെന്നും രഘുരാജ് സിങ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏജന്റുമാർ പല മദ്രസകളിലും ഉണ്ട്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായ മന്നൻ വാനിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. അലിഗർ മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങിയ അയാൾ ജമ്മു കശ്മീരിലെ മദ്രസയിലാണ് പഠിച്ചത്. അതോടൊപ്പം കേരളത്തിൽ ഇസ്ലാമിക തീവ്രവാദം വളർന്നു വരികയാണെന്നും രഘുരാജ് സിങ് ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുകയാണ്.

ഐഎസ്‌ഐഎസ് അവരുടെ പ്രവർത്തനങ്ങൾ കേരളത്തിൽ കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ ആയതിനാൽ അവർക്ക് ഭയമില്ല. ലൗ ജിഹാദ് കേസുകളും കേരളത്തിൽ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നൂറിനടുത്ത് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല കേസുകളിലും ഐഎസ് ഭീകരരുടെ സാന്നിദ്ധ്യം വ്യക്തമാണെന്നും അദ്ദേഹം തുറന്നടിച്ചു.

Related Articles

Latest Articles