Monday, January 12, 2026

10 വയസുകാരനെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി: 25 കാരനായ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: പത്ത് വയസുകാരനെ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയ ദാറുല്‍-ഉലൂം മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ. സംഭവത്തിൽ ബീഹാര്‍ സ്വദേശി ഷോയിബ് അക്തര്‍ ആണ് അറസ്റ്റിലായത്.

ഹൈദരാബാദിലെ ശാസ്ത്രിപുരത്തുള്ള ദാറുല്‍-ഉലൂം മദ്രസയിലെ അറബിക് അദ്ധ്യാപകനായിരുന്നു 25 കാരനായ അക്തര്‍. ഇയാൾ പത്തു ദിവസമായി ദാറുല്‍ ഉലൂം മദ്രസയില്‍ വച്ച് ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം രണ്ട് മാസം മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയെ വീട്ടുകാര്‍ മദ്രസയില്‍ ചേര്‍ത്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നിരന്തരമായ നടുവേദനയെക്കുറിച്ചും, രക്തസ്രാവത്തെ കുറിച്ചും കുട്ടി പിതാവിനോട് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി മദ്രസയ്ക്ക് ചുറ്റും തടിച്ചുകൂടി.

സംഭവത്തിൽ ഷോയിബിനും മദ്രസ അധികൃതര്‍ക്കും എതിരെ മെയിലാര്‍ദേവപ്പള്ളി പോലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഷോയിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 377 പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പ്രതി സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

Related Articles

Latest Articles