Friday, January 2, 2026

വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിപ്പിച്ചു; അതിജീവിത, ചൈല്‍ഡ് ലൈനില്‍ നൽകിയ പരാതിയെ തുടർന്ന് അദ്ധ്യാപകൻ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അദ്ധ്യാപകൻ പിടിയിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നോട് മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.

വിദ്യാർത്ഥി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അദ്ധ്യാപകൻ മറ്റു പെണ്‍കുട്ടികളെ സമാനരീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിങ് നടത്തിയേക്കും.

Related Articles

Latest Articles