Sunday, September 20, 2026

കൂറ്റനാട് അങ്കണവാടിയിൽ പാമ്പ്; പരിഭ്രാന്തരായി ടീച്ചറും കുട്ടികളും

പാലക്കാട് : അങ്കണവാടിയിൽ പാമ്പ് കയറി. പട്ടാമ്പി കൂറ്റനാട് നാഗലശ്ശേരി 15-ാം വാർഡിലെ അങ്കണവാടിയിലാണ് സംഭവം. രാവിലെ ഇവിടേക്ക് എത്തിയ ടീച്ചറാണ് ഇതിനെ ആദ്യം കണ്ടത്. അടുക്കളയോട് ചേർന്നുള്ള ജനലിനിടയിലൂടെ അകത്തേക്ക് കയറിവരുന്ന പാമ്പിനെ കണ്ടതോടെ ടീച്ചറും കുട്ടികളും ഭയന്നു.

ചേര ഇനത്തിൽ പെട്ട പാമ്പാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ശബ്ദമുണ്ടാക്കിയപ്പോൾ പാമ്പ് പത്തി വിടർത്തി. ഇതോടെ ടീച്ചർമാർ നാട്ടുകാരേയും രക്ഷിതാക്കളെയും വിവരമറയിച്ചു. ആളുകളുടെ അനക്കം കേട്ടതോടെ പാമ്പ് അടുക്കളയിൽ കയറിയിരുന്നു. തുടർന്ന് വനംവകുപ്പിൽ നിന്ന് ലൈസൻസ് അനുവദിച്ചിട്ടുള്ള മണികണ്ഠനെ വിളിച്ച് സർപ്പത്തിനെ പാത്രത്തിലാക്കുകയായിരുന്നു.

സമീപപ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ഇത്തരം ഇഴജന്തുക്കൾ അങ്കണവാടിയിൽ എത്തുന്നത്. നാട്ടുകാർ പരിഭ്രാന്തിയിലാണ്. പാമ്പിനെ കണ്ട് ടീച്ചർമാരും കുട്ടികളും വല്ലാതെഭയന്നുപോയ അവസ്ഥയാണ്.

Related Articles

Latest Articles