ആലുവ: ആലുവയില്‍ ലഹരി മാഫിയ സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കുണ്ട്. ആലുവ ചൂണ്ടി സ്വദേശി ചിപ്പിയാണ് കൊല്ലപ്പെട്ടത്. ആലുവ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ വച്ച് രാവിലെ എട്ടു മണിയോടെയാണ് സംഭവം.
കുത്തിയ ശേഷം ഒളിവില്‍ പോയ ചൂണ്ടി സ്വദേശിയായ മണികണ്ഠന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ആശുപത്രിയിലെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സ തേടുന്നവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

