Spirituality

ശ്രീ ജ്ഞാനാംബികാ റിസർച്ച് ഫൗണ്ടേഷൻ ഫോർ ലിവിങ്ങിന്റെ നേതൃത്വത്തിൽ ശതചണ്ഡികാമഹായാഗം; ഇന്ന് നാലാം ദിനം, കാര്യപരിപാടികൾ ഇങ്ങനെ…

തിരുവനന്തപുരം: ഒരു അശ്വമേധയാഗത്തിന് തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന ശതചണ്ഡികാമഹായജ്ഞത്തിന് ഇന്ന് നാലാം നാൾ. ലോകക്ഷേമത്തിനും, പ്രകൃതി ക്ഷോഭം മഹാമാരി തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനും, അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും സർവ്വോപരി സനാതനധർമ്മ മാർഗത്തിന്റെ ആചാരണത്തിനും ലോകമാതാവായ ചണ്ഡികാ ദുർഗ്ഗാ പരമേശ്വരിയുടെ അനുഗ്രഹത്തിനായി ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൌണ്ടേഷൻ ഫോർ വേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിലാണ് ശതചണ്ഡികാ യാഗം നടക്കുന്നത്. ഒക്ടോബർ 02ന് ആരംഭിച്ച ശതചണ്ഡികാ യാഗം 09 വരെയാണ് നടക്കുക.

ഇന്ന് രാവിലെ 7 മണിക്ക് ചണ്ഡികാദുർഗ്ഗാ പരമേശ്വരീപൂജ നടന്നു. 7.30ക്ക് ലളിതാസഹസ്ര നാമപാരായണം നടന്നു. 9 മണിക്ക് പതിവ് പോലെ ദേവീമാഹാത്മ്യപാരായണവും. 12.30 ന് ദീപാരാധനയും. 3 മണിക്ക് വേദപാരായനാവും നടക്കുന്നതാണ്. കൂടാതെ 6.30ന് ദേവീമാഹാത്മ്യപാരായണം രാത്രി 9 ന് ദീപാരാധന. എന്നിങ്ങനെയാണ് ഇന്നത്തെ പരിപാടികൾ. കൂടാതെ ഇന്ന് വൈകുന്നേരം സംഗീത ആരാധനയും നടക്കും.

ദേവീ മാഹാത്മ്യത്തിലെ 700 മഹാമന്ത്രങ്ങളും നൂറ് ആവർത്തി പാരായണം ചെയ്ത് മുഴുവൻ മന്ത്രങ്ങളും തിലമിശ്രിത ശർക്കരപ്പായസ്സം, നെയ്യ്, പൊരി എള്ള്, തുടങ്ങിയ ദ്രവ്യങ്ങളാൽ ഹോമം ചെയ്ത് പരിവാര ദേവതകൾക്ക് ബലി സമർപ്പണം ചെയ്യുന്നതാണ് ചണ്ഡികാ മഹായജ്‌ഞം. ഒരു അശ്വമേധയാഗത്തിന് തുല്യമെന്നാണ് ശതചണ്ഡികാ യാഗത്തെ ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്നത്

ഇതിനോടനുബന്ധിച്ചുള്ള ദേവീമാഹാത്മ്യ പാരായണം 07 വരെ തിരുവനന്തപുരം ശൃംഗേരിമഠത്തിലും, ചണ്ഡികാ ഹോമം എട്ടാം തീയതി ഭജനപ്പുര പാലസിലുമാണ് നടക്കുക. തുടർന്ന് ഒക്ടോബർ 9 ന് ശൃംഗേരി മഠത്തിൽ ശ്രീചക്ര പൂജയും ലക്ഷാർച്ചനയും നടക്കും.

Anandhu Ajitha

Recent Posts

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

2 hours ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

3 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

3 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

4 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

5 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

7 hours ago