Sunday, December 28, 2025

മുംബൈയിൽ വൻ മനുഷ്യക്കടത്ത് റാക്കറ്റ് പിടിയിൽ: അറസ്റ്റിലായത് ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെടെ മൂന്നുപേർ

മുംബൈ: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി ഇന്ത്യയിലേക്ക് കൊണ്ടുവന്ന ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് റാക്കറ്റിനെ മഹാരാഷ്ട്രയിലെ (Maharashtra) തീവ്രവാദ വിരുദ്ധ സേന പിടികൂടി. 17 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ എടിഎസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.

വ്യാജ ഇന്ത്യന്‍ രേഖകള്‍ ചമച്ച്‌ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് വഴി വ്യാജമായി നേടിയ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എത്തുകയായിരുന്നു എന്ന് എ.ടി.എസ് അധികൃതര്‍ പറയുന്നു. പ്രതികളിലൊരാളായ 28 വയസ്സുള്ള പെൺകുട്ടി വ്യാജ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യൻ പാസ്‌പോർട്ട് നേടിയത്.

ബംഗ്ലാദേശ് പൗരന്മാരെ കാല്‍നടയായി അതിര്‍ത്തി വേലി മുറിച്ചോ തുറന്ന അതിര്‍ത്തിയിലൂടെ നടന്നോ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു രീതി.

Related Articles

Latest Articles