Friday, May 24, 2024
spot_img

ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍, അസാം കേന്ദ്രീകരിച്ച് ‘ട്രാന്‍സ്നാഷണല്‍ ഇസ്ലാമിക് സ്റ്റേറ്റ്’ രൂപീകരിക്കാന്‍ പാകിസ്ഥാൻ; ഭാരതം കരുതിയിരിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്

ദില്ലി: അഫ്ഗാൻ താലിബാന്‍ പിടിച്ചടക്കിയതോടെ ഇന്ത്യയുടെ കിഴക്കന്‍ ഭാഗത്ത് ‘ട്രാന്‍സ്‌നാഷണല്‍ ഇസ്ലാമിക് സ്റ്റേറ്റ്’ രൂപീകരിക്കാന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍, അസാം, റോഹിങ്ക്യന്‍ വംശജരുള്ള മ്യാന്‍മറിലെ അരാകന്‍ കുന്നുകള്‍ എന്നിവ ഉള്‍പ്പെടെ അന്തര്‍ദേശീയ ഇസ്ലാമിക ഉപമേഖല രൂപപ്പെടുത്താനാണ് ഇവരുടെ ശ്രമം .

അതേസമയം മുന്‍പും പാകിസ്ഥാൻ ഇതിനായി പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. ഇപ്പോള്‍ അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതോടെയാണ് പഴയ പദ്ധതികള്‍ വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് രഹസ്യ റിപ്പോർട്ട്.

മാത്രമല്ല ഇതിനായി മയക്കുമരുന്ന് മാഫിയ വഴി ലഭിക്കുന്ന പണം വിനിയോഗിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു

കൂടാതെ കഴിഞ്ഞ വര്‍ഷം ദുര്‍ഗാ പൂജ പന്തലുകളും പ്രമുഖ ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ആസൂത്രിത ശ്രമങ്ങളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കൊല്‍ക്കത്ത അടിസ്ഥാനമാക്കി ഒട്ടേറെ എന്‍ജിഒകളും സ്വതന്ത്ര ചിന്തകരും പ്രവര്‍ത്തിക്കുന്നതായി സൂചനകള്‍ ലഭിച്ചതിനാലാണ് വിദേശ സംഭാവന നിയന്ത്രണച്ചട്ടം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 6000 എന്‍ജിഒകള്‍ക്ക് എഫ്സിആര്‍എ ലൈസന്‍സ് നഷ്ടമായിരുന്നു.

Related Articles

Latest Articles