Thursday, June 13, 2024
spot_img

ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്നാവിസിന്റെ രാജി. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നില്‍ക്കാതെയാണ് ഇരുവരുടേയും രാജി.

ഇന്ന് വൈകീട്ട് 3.45 ഓടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍വച്ചായിരുന്നു ഫഡ്നാവിസിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്തത് ബിജെപിക്കാണെന്നും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും ഫഡ്നാവിസ് പറഞ്ഞു.

നാളെ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഫഡ്നാവിസും പവാറും രാജിവച്ചത്. ത്രികക്ഷി സഖ്യം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രിംകോടതിയുടെ നിര്‍ണായക വിധി. വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി പറഞ്ഞു.

Related Articles

Latest Articles