Thursday, May 16, 2024
spot_img

പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഇര്‍ഫാന്‍ നൈറ, ഇര്‍ഫാന്‍ റാത്തര്‍ എന്നിവരെയാണ് വധിച്ചത്. ഇരുവരും കാശ്മീര്‍ സ്വദേശികളാണ്

2016 മുതല്‍ എ കാറ്റഗറി തീവ്രവാദികളില്‍ ഉള്‍പ്പെട്ടയാളാണ് ഇര്‍ഫാന്‍ നൈറ. 2017 മുതല്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ സംഘടനയില്‍ റാത്തര്‍ സജീവമായിരുന്നു.ദ്രാബ്ഗാം ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ സൈന്യം പ്രദേശം വളയുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പൊലീസിന്റെയും സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Related Articles

Latest Articles