പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ തനിക്ക് ഒരു മതവും ജാതിയും തടസമല്ലെന്ന് നടിയും ഫെമിനിസ്റ്റുമായ സ്വര ഭാസ്‌കർ. മുംബൈയിലെ അണുശക്തി നഗറിൽ ഭർത്താവും ശരദ് പവാർ പക്ഷം എൻസിപി സ്ഥാനാർഥിയുമായ ഫഹദ് അഹ്മദിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു സ്വര ഇക്കാര്യം പറഞ്ഞത്. 2023 ഫെബ്രുവരിയിലാണ് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്.
‘ഞാൻ ഹിന്ദു മതത്തിലാണ് ജനിച്ചതെന്നതു ശരി തന്നെ. ഒരു മുസ്‌ലിമിനെയാണ് ഞാൻ വിവാഹം കഴിച്ചതെന്നതും ശരിയാണ്. ഒരു ശരി കൂടി പറയട്ടെ. പ്രവാചകൻ മുഹമ്മദ് നബിയെ ആദരിക്കാൻ എനിക്ക് ഒരു മതവും ജാതിയും പ്രശ്നമല്ല . മഹായുതി സർക്കാർ വന്നാൽ ആദ്യം പള്ളികളിലെ ഉച്ചഭാഷിണി എടുത്തുമാറ്റുമെന്ന് നിങ്ങളുടെ സഖ്യകക്ഷികൾ പറഞ്ഞപ്പോൾ എവിടെയായിരുന്നു എല്ലാവരും? മുസ്‌ലിംകളുടെ മതത്തിനും വിശ്വാസത്തിനും ഉച്ചഭാഷിണിയുടെയൊന്നും ആവശ്യമില്ല എന്നാണ് എനിക്കു മനസിലായത്. അത്രയും ഉറച്ച വിശ്വാസമാണ് അവരുടേത്. നമസ്‌കാരത്തിനായി വാങ്ക് കൊടുക്കുമ്പോൾ നിങ്ങളുടെ ഹൃദയങ്ങളിൽ എത്തുന്നത് ഞങ്ങളുടെ ഹൃദയങ്ങളിലും എത്തുന്നുണ്ട്.”- സ്വര ഭാസ്‌കർ പറഞ്ഞു.
അതേസമയം സ്ത്രീകളെ മുഖം കാണിക്കാൻ പോലും അനുവദിക്കാത്ത മതത്തിനെ എന്തടിസ്ഥാനത്തിലാണ് സ്വര പുകഴ്ത്തുന്നതെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം ചോദ്യം ഉയരുന്നത്.
Listen to the venomous speech of Begum Suara …
Hence proved Naya naya Mulla Allah Allah bohot karta hai. pic.twitter.com/Y9xwJDoiVa
— BALA (@erbmjha) November 18, 2024
നേരത്തെ വിവാദ ഇസ്ലാമത പണ്ഡിതനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ സ്വര ഭാസ്‌കരിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയർന്നിരുന്നു. രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ പെൺകുട്ടികളെ സ്‌കൂളുകളിലേക്കും കോളേജിലേക്കും അയക്കുന്നത് ഹറാം ആണെന്ന് പ്രസംഗിച്ചയാളാണ് മൗലാന. അത്തരമൊരാളിൽ നിന്ന് ഫെമിനിസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്വര അനുഗ്രഹം വാങ്ങിയത്.

