Saturday, January 10, 2026

”ആപ് ബഹുത് അച്ചാ കാം കര്‍തെ ഹോ”, പ്രളയത്തില്‍ രക്ഷകനായ സൈനികനെ സല്യൂട്ട് ചെയ്യുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു

മുംബൈ- പേമാരിയില്‍ മഹാരാഷ്ട്ര ഉള്‍പ്പെടെ രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്.രക്ഷാപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമമാണ് ഈ പ്രദേശങ്ങളില്‍ നിന്നും നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായിച്ചത്.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദൃശ്യങ്ങളടങ്ങിയ പല വീഡിയോകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു കുട്ടി സൈനിക ഉദ്യോഗസ്ഥരോട് നന്ദിപറയുന്ന സമാനമായ ഒരു വീഡിയോയാണ് ആ പട്ടികയില്‍ ഇപ്പോള്‍ വൈറല്‍ .

ഓഗസ്റ്റ് 11 ന് എ എന്‍ ഐ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഒരു കൊച്ചുകുട്ടി സൈനിക ഉദ്യോഗസ്ഥരുടെ കൈയ്യില്‍ പിടിച്ചുകൊണ്ട് ”ആപ് ബഹുത് അച്ചാ കാം കര്‍തെ ഹോ” (നിങ്ങള്‍ ഒരു നല്ല ജോലി ചെയ്യുന്നു)” എന്ന് പറയുന്നത് ദൃശ്യങ്ങളാണത്. ”ജവാന്‍ കുട്ടിയോട് നന്ദി പറയുന്നതും കുട്ടി സൈനികനെ സല്യൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

ലക്ഷക്കണക്കിനുപേര്‍ ഇതിനകം തന്നെ ആവീഡിയോ കാണുകയും സോഷ്യല്‍മീഡിയയില്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles