Saturday, January 3, 2026

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം: സുപ്രീം കോടതിയിൽ വാദം പൂർത്തിയായി; രേഖകൾ ഹാജരാക്കാൻ നിർദ്ദേശം.

ദില്ലി:ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നതിന് പകരം നാളെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. വിശ്വാസം തെളിയിക്കാന്‍ മൂന്ന് ദിവസം സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ശിവസേനയ്ക്കുവേണ്ടി കപില്‍ സിബലാണ് ആദ്യം വാദം ആരംഭിച്ചത്. ഞായറാഴ്ച കോടതി ചേരേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു വാദം തുടങ്ങിയത്. ഗവര്‍ണര്‍ മറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

ഇന്നു തന്നെ വിശ്വാസ പ്രമേയം വോട്ടിനിടണമെന്നാണ് കപില്‍ സിബല്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ബിജെപിക്ക് വേണ്ടി മുകുള്‍ റോഹ്ത്തഗിയാണ് ഹാജരായത്. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണം. ഞായറാഴ്ച ഹര്‍ജി കേള്‍ക്കേണ്ടെന്നും വാദത്തിനിടെ റോഹ്ത്തഗി ആവശ്യപ്പെട്ടു. എന്‍.സി.പിക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയാണ് ഹാജരായത്.

Related Articles

Latest Articles