മുംബൈ: മഹാരഷ്ട്ര നഗര പഞ്ചായത്തുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ 416 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 27 നഗര പഞ്ചായത്തുകളുടെ ഭരണവും ബിജെപിക്കാണ്. NCP 378 സീറ്റുകളും ശിവസേന 301 സീറ്റുകളും കോൺഗ്രസ് 297 സീറ്റുകളും നേടി. എൻ സി പി യും കോൺഗ്രസ്സും ശിവസേനയും മഹാരാഷ്ട്രാ ഭരണത്തിൽ സഖ്യകക്ഷികളാണെങ്കിലും തദ്ദേശ തെരെഞ്ഞെടുപ്പിൽ പലേടങ്ങളിലും ഒറ്റക്കാണ് മത്സരിച്ചത്.
‘നഗരം’ അല്ലെങ്കിൽ ‘ഗ്രാമം’ എന്നിങ്ങനെ തരംതിരിക്കപ്പെടാത്തതും പ്രവർത്തനക്ഷമമായ മുനിസിപ്പാലിറ്റി ഇല്ലാത്തതുമായ പട്ടണങ്ങളിൽ സ്ഥാപിതമായ നഗര തദ്ദേശ സ്വയംഭരണത്തിന്റെ ഒരു രൂപമാണ് നഗർ പഞ്ചായത്ത്. വിജ്ഞാപനത്തിലൂടെ സംസ്ഥാന സർക്കാരിന് മാറ്റാൻ കഴിയുന്ന ഒരു നിശ്ചിത എണ്ണം കൗൺസിലർമാരാണ് അവയിൽ ഉൾപ്പെടുന്നത്.

