Sunday, December 28, 2025

മഹാരാഷ്ട്രയിൽ ശിവസേനക്ക് “കാര്യം മനസ്സിലായി”

മഹാരാഷ്ട്രയില്‍ ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബി ജെ പി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെയുടെ മധ്യസ്ഥതയിലാണ് ബി ജെ പി അനുനയ നീക്കം നടത്തുന്നത്. അനുനയ നീക്കത്തിന്റെ ഭാഗമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്തുമായി സംസാരിച്ചുവെന്ന് അത്താവലെ വെളിപ്പെടുത്തി.

ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ബി ജെ പി നേതൃത്വം സമ്മതിച്ചുവെന്നാണ് സൂചന. മൂന്ന് വര്‍ഷം ബി ജെ പിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണം. 3:2 വര്‍ഷ ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സേനാ നേതാവ് സഞ്ജയ് റാവത് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബി ജെ പി തയയാറാണെങ്കില്‍ ശിവസേന ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സഞ്ജയ് റാവത്ത് അറിയിച്ചതായി അത്താവലെ പറഞ്ഞു.

Related Articles

Latest Articles