ആലപ്പുഴ: ബിജെപി (BJP) പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിൽ. കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യ പ്രതി നന്ദു പ്രകാശാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ആറ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
മുഖ്യപ്രതി നന്ദു പിടിയിലാകുന്നതിന് മുമ്പ് കുമാരപുരം സ്വദേശികളായ ശിവകുമാർ, ടോം തോമസ്, വിഷ്ണു, സുമേഷ്, സൂരജ്, കിഷോർ എന്നിവരാണ് അറസ്റ്റിലായത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഹരിപ്പാട് പൊലീസ് വ്യക്തമാക്കിയിരുന്നു.
തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത് ചന്ദ്രൻ ബുധനാഴ്‌ച്ച രാത്രിയാണ് കൊല്ലപ്പെടുന്നത്. രാത്രി 11ന് പുത്തൻകരി ക്ഷേത്രത്തിലെ ഉത്സവം കൂടിയതിന് ശേഷം കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശരത്തിനെ കരിപ്പൂത്തറ ജംഗ്ഷനിൽ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു.

