Sunday, May 19, 2024
spot_img

ലഹരിക്കടത്ത് കേസിൽ വിദേശപൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മോഷ്ടിച്ച് സ്വയം കുരുക്കിലായി; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് വലിച്ച് നീട്ടിയത് 16 വർഷം; പിണറായി മന്ത്രിസഭയിലെ രണ്ടാം വിക്കറ്റ് ഉടൻ തെറിക്കുമോ

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ മോഷണ കേസിൽ ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്. ആന്‍റണി രാജുവിനെതിരെ കേസെടുത്തത് 16 വർഷം മുമ്പാണ്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി ആരംഭിച്ചിട്ടില്ല.

കുറ്റപത്രം സമർപ്പിച്ച് 16 വർഷം കഴി‌ഞ്ഞിട്ടും വിചാരണ നടപടികൾ അവസാനിച്ചിട്ടില്ല. മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. കുറ്റപത്രം സമർപ്പിച്ച 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു.

ലഹരിമരുന്ന് കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതിയതായി തെളിഞ്ഞ ആന്‍റണി രാജു മന്ത്രിസഭയിൽ അംഗമായിക്കുമ്പോള്‍ വിചാരണ നടപടികളും അനന്തമായി ഇഴഞ്ഞു നീങ്ങുകയാണ്. അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ ആകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത്. ആന്‍റണി രാജുവിന്‍റെ സീനിറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വ‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെവിട്ടിരുന്നു.

വിദേശി ധരിച്ചിരുന്ന അടിവസ്ത്രമായിരുന്നു പ്രധാന തൊണ്ടിമുതൽ. അത് വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലിൽ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിക്കുന്നത്. 1994ലാണ് വഞ്ചിയൂർ പൊലീസ് കേസെുക്കുന്നത്. അന്വേഷണത്തിലെ കണ്ടെത്തൽ ഇങ്ങനെയായിരുന്നു. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസും അഭിഭാഷകനയ ആൻറണി രാജുവും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു. കോടതിയിൽ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലർക്കിൻെറ സഹായത്തോടെ വാങ്ങിയ ആൻറണിരാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറൻസിക് പരിശോധിയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു. രണ്ടു പേർക്കുമെതിരെ 2006ൽ തിരുവനന്തപുരം കോടതിയിൽ സമ‍പ്പിച്ച കുറ്റപത്രം 2014 കേസ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റി. കേസ് പലതവണ പരിഗണിച്ചു. ആന്‍റണി രാജുവിന് നോട്ടീസ് അയച്ചു. 22 പ്രാവശ്യം കേസ് പരിഗണിച്ചുവെങ്കിലും ഇതേവരെ പ്രതികള്‍ക്ക് കുറ്റപത്വം വായിപ്പിച്ചു കേള്‍പ്പിക്കുകോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തില്ല.

രേഖകളിൽ കൃത്രിമം, ഗൂഢാലോചന, വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ,തെളിവു നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസിൽ ജാമ്യമെടുത്ത ആൻറണിരാജു തെരഞ്ഞെടുപ്പിൽ മത്സരിച്ച്
ഗതാഗത മന്ത്രിയുമായി. മയക്കുമരുന്ന് പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലെ വിചാരമ വേഗത്തിലാക്കാൻ സർക്കാരും കോടതിയെ സമീപിച്ചിട്ടില്ല. ഇതേ കേസിൽ പ്രതിയായതിനാൽ 2006ൽ ആന്‍റണി രാജുവിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ കേസ് പ്രതിയായ വിവരമുള്‍പ്പെടെ പരസ്യം നൽകിയ ശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും തന്‍റെ അഭിഭാഷകൻ കൃത്യമായി കോടതിയിൽ ഹജരാകുന്നുണ്ടെന്നുമാണ് മന്ത്രി ആന്‍റണി രാജു വിശദീകരിച്ചത്.

Related Articles

Latest Articles