Saturday, December 27, 2025

ഇവന്റെയൊക്കെ അച്ഛനാണോ കാശ് കൊടുക്കുന്നത്, ഷെയിം ഓണ്‍ യു ജോസ് കെ മാണി: രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി

തിരുവനന്തപുരം: ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി. ഒരു സാമൂഹിക ബോധം വേണമെന്നും, ഇല്ലെങ്കിൽ തന്നെപ്പോലുള്ളവർ പ്രതികരിക്കുമെന്നും മേജർ രവി വിമർശിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

‘അധികാര മോഹികളായിട്ടുള്ള ചില വര്‍ഗങ്ങള്‍, ഇവറ്റകള്‍ക്ക് അധികാരം വേണം… കോണ്‍ഗ്രസില്‍ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാല്‍ അസംബ്ലിയില്‍ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി. ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛന്‍മാരാണോ കൊടുക്കുന്നത്… നമ്മളല്ലേ… എന്തെങ്കിലും അധികാരം ഇവന്റയൊക്കെ നെഞ്ചത്ത് വേണം. ഷെയിം ഓണ്‍ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ… ഒരു സാമൂഹിക ബോധം വേണം. ഇല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഇതുപോലെ പ്രതികരിക്കും .’ എന്ന് മേജര്‍ രവി പറഞ്ഞു.

Related Articles

Latest Articles