Thursday, May 2, 2024
spot_img

മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും, മകരവിളക്ക് ജനുവരി 15 ന്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ മഹേഷ് ആണ് നട തുറക്കുന്നത്. ജനുവരി 15നാണ് മകരവിളക്ക്.

ഭസ്മവിഭൂഷിതനായി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലുള്ള അയ്യപ്പനെ മകരവിളക്ക് മഹോത്സവത്തിനായി ഉണർത്തും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷാണ് നട തുറക്കുക. തുടർന്ന് ആഴിയിൽ അഗ്നി പകരും. ജനുവരി 15നാണ് മകരവിളക്ക്. 12നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. 13ന് പന്തളം കൊട്ടാരത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.

മണ്ഡല കാലത്തിൻറെ ആദ്യഘട്ടത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിച്ച് തീർത്ഥാടകർക്ക് സുഗമമായ ദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസും ദേവസ്വം ബോർഡും. ശബരി പീഠം മുതൽ സന്നിധാനം വരെ 36 കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. ഇവിടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും.

Related Articles

Latest Articles