Monday, April 29, 2024
spot_img

മുംബൈ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെകൈമാറാൻ ഭാരതം ആവശ്യപ്പെട്ടതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു

ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കൈമാറാൻ ഭാരതം ആവശ്യപ്പെട്ടതായി പാകിസ്ഥാൻ പറഞ്ഞു, എന്നാൽ ഭാരതവും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും കൂട്ടിച്ചേർത്തു,

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാരതം അധികൃതരിൽ നിന്ന് പാകിസ്ഥാന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പ്രസ്താവനയിൽ പറഞ്ഞു.പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്,” അവർ പറഞ്ഞു.“ഞങ്ങൾ ഒരു അഭ്യർത്ഥനയും അനുബന്ധ രേഖകളും പാകിസ്ഥാൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്,” ബാഗ്ചി ന്യൂഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സയീദിനും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികൾക്കും എതിരെ രജിസ്റ്റർ ചെയ്ത 23 കേസുകളുടെ അടിസ്ഥാനത്തിൽ 2019 ജൂലൈയിൽ തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു .2022 ഏപ്രിലിൽ തീവ്രവാദ വിരുദ്ധ കോടതി അദ്ദേഹത്തിന് 33 വർഷത്തെ തടവ് ശിക്ഷ വിധികുകയും ചെയ്തു

Related Articles

Latest Articles