Tuesday, October 20, 2026

സ്ത്രീകളുടെ ശാരീരിക സവിശേഷതകളെകളിയാക്കുന്നത് നിസ്സാരമല്ലഹൈക്കോടതിയുടെ നിർണായക വിധി

സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് ഗാർഹിക പീഡന നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂത്തുപറമ്പിലെ ഗാർഹിക പീഡനക്കേസുമായി ബന്ധപെട്ടായിരിന്നു കൊടതുയുടെ ഈ നിർണായക വിധി.യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.2019ൽ വിവാഹിതയായി ഭർതൃവീട്ടിലെത്തിയ യുവതിക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്.

ശരീരത്തിന് ഷെയ്‌പ്പില്ലെന്നും ഭർത്താവിന്റെ അനുജന് പറ്റിയ ആളല്ലെന്നും മൂത്ത സഹോദരന്റെ ഭാര്യ പറയുകയായിരുന്നു. ഇത് കൂടാതെ, അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നെന്നും പറഞ്ഞു. മാത്രമല്ല യുവതിയുടെ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പറയുകയും വാങ്ങി പരിശോധിക്കുകയും ചെയ്തു.കളിയാക്കലും സർട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഗാർഹികപീഡനക്കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ഗാർഹിക പീഡനമാകുമോ, ഭർതൃസഹോദര ഭാര്യ ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുമോ എന്നീ നിയമ പ്രശ്നങ്ങളാണു കോടതി പരിശോധിച്ചത്. ഇതുസംബന്ധിച്ച് കൂത്തുപറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിഗണനയിലുള്ള കേസ് തുടരാമെന്നും ഉത്തരവിട്ടു.

Related Articles

Latest Articles