Sunday, January 11, 2026

വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നു ;മലമ്പുഴ അണക്കെട്ട് തുറന്നു,ഡാമിൻ്റെ നാല് ഷട്ടറുകൾ 15 സെമീ വീതമാണ് തുറന്നത്

പാലക്കാട്: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് മലമ്പുഴ അണക്കെട്ട് തുറന്നു.ഡാമിൻ്റെ നാല് ഷട്ടറുകൾ 15 സെമീ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. വൈകീട്ട് അ‍ഞ്ച് മണിയോടെയാണ് ഡാം തുറന്നത്.

റൂൾ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ഡാമിലെ വെള്ളം തുറന്നു വിട്ട സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു.

Related Articles

Latest Articles