Saturday, November 21, 2026

മലപ്പുറത്ത് 42 കാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമാണെന്ന് കുടുംബം, പോലീസ് അന്വേഷണം പുരോഗമിക്കുന്നു

മലപ്പുറം ഒതായിയില്‍ 42 കാരന്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ വൈകീട്ട് 6.30 യോടെയാണ് ഒതായി കിഴക്കേ ചാത്തല്ലൂര്‍ സ്വദേശി സാജിദ് എന്ന ഷാജി മരിച്ചത്. ഷാജിയെ അയല്‍വാസി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റ ആരോപണം.അയല്‍വാസിയായ സ്ത്രീയുമായി ഷാജി തര്‍ക്കമുണ്ടായിരുന്നെന്നും ശേഷം ഇവര്‍ ഏതോ ഒരു ദ്രാവകം ശരീരത്തിലേക്കൊഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആരോപിച്ചു. നാട്ടുകാരുടെയും കുടുംബത്തിന്റെയും ആരോപണം അന്വേഷിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് പറയാന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു. ഷാജിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles