Malayalees from other countries unable to come home for Christmas
ദില്ലി : ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾക്കുള്ള അവധികൾ മുന്നിൽ കണ്ട് വിമാന സർവീസുകൾ ഉൾപ്പടെ വില വർദ്ധിപ്പിച്ചത് മറുനാടൻ മലയാളികൾക്ക് വലിയ തിരിച്ചടിയാവുന്നു.അവധിക്കും ആഘോഷത്തിനുമായി നാട്ടിലെത്താനാകാതെ വലയുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.വിമാനത്തിൽ വരാമെന്ന് കരുതിയാൽ പൊള്ളുന്ന വിലയാണ്. റെയിൽവേയിൽ ടിക്കറ്റും കിട്ടാനില്ല.ആറിരട്ടി വരെയാണ് വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത്.
തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനെന്ന ആവശ്യത്തോട് റെയിൽവേ മുഖം തിരിച്ചിരിക്കുകയാണ് . ട്രെയിൽ ടിക്കറ്റുകളെല്ലാം മാസങ്ങൾക്ക് മുൻപേ വിറ്റ് പോയതിനാൽ ഈ ക്രിസ്മസ് കാലത്ത് നാട്ടിലെത്തുക മലയാളികൾക്ക് പ്രതിസന്ധിയായി.വിമാന നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലെത്തണമെന്ന ആഗ്രഹം മാറ്റിവെക്കുകയാണ് ദില്ലിയിലെ മലയാളികളും. മൂന്നും നാലും ദിവസത്തെ അവധി മാത്രം കിട്ടുമ്പോൾ ഒന്നര ദിവസം ട്രെയിനിൽ ചെലവഴിക്കുന്നത് പ്രായോഗികമല്ല എന്നും ഇവർ പറയുന്നു.ആഘോഷകാലത്തെ തിരക്ക് മുന്നിൽ കണ്ട് ടൂറിസ്റ്റ് ബസുകളും കൂടിയ നിരക്കാണ് ഈടാക്കുന്നത്. നിരക്ക് ഏകീകരിക്കാനോ കുറയ്ക്കാനോ സർക്കാർ നടപടിയും ഇല്ല.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…