Monday, April 29, 2024
spot_img

പ്രത്യേക ട്രെയിനില്ല ,വിമാന നിരക്ക് കൂടിയത് ആറിരട്ടി; ക്രിസ്മസിന് നാട്ടിലെത്താൻ ആവാതെ മറുനാടൻ മലയാളികൾ,പ്രത്യേക ട്രെയിനെന്ന ആവശ്യത്തോട് മുഖം തിരിച്ച് റെയിൽവേ

ദില്ലി : ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾക്കുള്ള അവധികൾ മുന്നിൽ കണ്ട് വിമാന സർവീസുകൾ ഉൾപ്പടെ വില വർദ്ധിപ്പിച്ചത് മറുനാടൻ മലയാളികൾക്ക് വലിയ തിരിച്ചടിയാവുന്നു.അവധിക്കും ആഘോഷത്തിനുമായി നാട്ടിലെത്താനാകാതെ വലയുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.വിമാനത്തിൽ വരാമെന്ന് കരുതിയാൽ പൊള്ളുന്ന വിലയാണ്. റെയിൽവേയിൽ ടിക്കറ്റും കിട്ടാനില്ല.ആറിരട്ടി വരെയാണ് വിമാന ടിക്കറ്റ് നിരക്ക് ഉയ‍‍ർന്നത്.

തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനെന്ന ആവശ്യത്തോട് റെയിൽവേ മുഖം തിരിച്ചിരിക്കുകയാണ് . ട്രെയിൽ ടിക്കറ്റുകളെല്ലാം മാസങ്ങൾക്ക് മുൻപേ വിറ്റ് പോയതിനാൽ ഈ ക്രിസ്മസ് കാലത്ത് നാട്ടിലെത്തുക മലയാളികൾക്ക് പ്രതിസന്ധിയായി.വിമാന നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലെത്തണമെന്ന ആഗ്രഹം മാറ്റിവെക്കുകയാണ് ദില്ലിയിലെ മലയാളികളും. മൂന്നും നാലും ദിവസത്തെ അവധി മാത്രം കിട്ടുമ്പോൾ ഒന്നര ദിവസം ട്രെയിനിൽ ചെലവഴിക്കുന്നത് പ്രായോഗികമല്ല എന്നും ഇവർ പറയുന്നു.ആഘോഷകാലത്തെ തിരക്ക് മുന്നിൽ കണ്ട് ടൂറിസ്റ്റ് ബസുകളും കൂടിയ നിരക്കാണ് ഈടാക്കുന്നത്. നിരക്ക് ഏകീകരിക്കാനോ കുറയ്ക്കാനോ സർക്കാർ നടപടിയും ഇല്ല.

Related Articles

Latest Articles