Wednesday, December 24, 2025

മലയാളി CISF ജവാൻ ഝാർഖണ്ഡിൽ അജ്ഞാത വാഹനമിടിച്ച് മരിച്ചു; നിർത്താതെ പോയ വാഹനത്തിനായി തിരച്ചിൽ വ്യാപകമാക്കി പോലീസ്

റാഞ്ചി : മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ അജ്ഞാതവാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് അപകടത്തിൽ മരിച്ചത്. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ഝാര്‍ഖണ്ഡ് പത്രാതു സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ് മരിച്ച അരവിന്ദ്. ഇന്നലെ രാത്രി ധര്‍മപാല്‍ എന്ന മറ്റൊരു ജവാനൊപ്പം നടന്നുപോകുന്നതിനിടെ അതിവേഗതയിലെത്തിയ വാഹനം രണ്ട് പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ഇരുവരും ഏറെ നേരം റോഡരികില്‍ കിടന്നു. പോലീസ് എത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles