Monday, April 29, 2024
spot_img

കോവിഡ് കുതിച്ചുയരുന്നു; പുതിയ ലക്ഷണങ്ങൾ ഇവയൊക്കെ

രാജ്യത്ത് വീണ്ടും കോവിഡ് ഭീതി ഉയരുന്ന അവസ്ഥയാണ്.പൊതുയിടങ്ങിൽ പോകുന്നവരും ആൾക്കൂട്ടത്തിൽ പോകുന്നവരും മാസ്ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ ഒരു പരിധി വരെ കോവിഡിനെ നേരിടാൻ സഹായിക്കും.

​പൊതുവായ ലക്ഷണങ്ങൾ

പൊതുവെ ജലദോഷവും പനിയുമൊക്കെയാണ് കോവിഡിന്റെ ലക്ഷണങ്ങൾ. ഇത് മാത്രമല്ല, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാറുണ്ട്. പകർച്ചവ്യാധിയുടെ പ്രാരംഭ വർഷങ്ങളിൽ കോവിഡ് ലക്ഷണങ്ങളെ കുറിച്ച് സജീവമായി പഠിച്ച ZOE ഹെൽത്ത് സ്റ്റഡി പ്രകാരം, തൊണ്ടവേദന, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, തുമ്മൽ എന്നിവയാണ് കൊവിഡിന്റെ പൊതുവായ ലക്ഷണങ്ങളായി പറഞ്ഞിരുന്നത്. കഫമില്ലാത്ത ചുമ, തലവേദന, കഫത്തോടുകൂടിയ ചുമ, പരുക്കൻ ശബ്ദം, പേശി വേദനയും, മണവും ​ഗന്ധവും ഇല്ലാതാവുന്നതും ലക്ഷണങ്ങളാണ്. പരമ്പരാഗത രോഗലക്ഷണങ്ങളുടെ രീതി ഇപ്പോൾ മാറിയിട്ടുണ്ടെങ്കിലും, ഈ ദിവസങ്ങളിൽ തീവ്രത കുറഞ്ഞ കേസുകളിൽ, കോവിഡുമായി ബന്ധപ്പെട്ട അസാധാരണമായ ചില ലക്ഷണങ്ങളും കണ്ട് വരുന്നുണ്ട്.

പുതിയ ലക്ഷണങ്ങൾ

ശ്വാസതടസ്സം, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ്, മുഴകൾ, വിരലുകളിലും കാൽ വിരലുകളിലും ചർമ്മത്തിന് നിറം മങ്ങൽ, ശ്വാസതടസ്സം പോലെയുള്ളവയും കോവിഡിന്റെ അസാധാരണ ലക്ഷണങ്ങളായി കാണപ്പെടുന്നു. കൺഫ്യൂഷൻ അല്ലെങ്കിൽ ഡിലീറിയം, പിങ്ക് ഐ അല്ലെങ്കിൽ കൺജങ്ക്റ്റിവിറ്റിസ്, ലൈറ്റ് സെൻസിറ്റിവിറ്റി, വ്രണമുള്ള കണ്ണുകൾ, ചൊറിച്ചിൽ എന്നിവയും കൊറോണ വൈറസ് പിടിപെടുന്ന രോഗികളിൽ കാണപ്പെടുന്നുണ്ട്

കൊറോണ വൈറസ് ആളുകളിൽ ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ട ചില ഗ്രൂപ്പുകളുണ്ട്. പ്രായമായവർ, ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ ഉള്ള വ്യക്തികൾ വളരെ ശ്രദ്ധിക്കണം. കൈകൾ അണുവിമുക്തമാക്കുക, മാസ്‌ക് ധരിക്കുക, ആവശ്യമില്ലെങ്കിൽ പുറത്ത് പോകുന്നത് ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഒറ്റപ്പെടുക എന്നിവ കോവിഡിൽ നിന്ന് രക്ഷ നൽകും.

Related Articles

Latest Articles