കുവൈറ്റിൽ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്..
സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സാണ്. ഇന്നലെ നൈറ്റ് ഡ്യൂറ്റി കഴിഞ്ഞാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. രാവിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരെയും മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ജോലി സംബന്ധമായി ഓസ്ട്രേലിയയിലേക്കു മാറാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെയാണ് ദമ്പതികളുടെ മരണം. പോലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.

