Bike-accident-3-men-license-rdo-cancelled
അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്‍ക്ക് 1.20 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം ലഭിച്ചു. 2019 നവംബറില്‍ അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി പൊന്നമ്മയ്‍ക്കാണ് നഷ്‍ടപരിഹാരത്തുക ലഭിച്ചത്.
സ്‍പോണ്‍സറുടെ കുടുംബത്തിനൊപ്പം യാത്ര ചെയ്യവെയായിരുന്നു അപകടം. 25 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കൈയ്ക്ക് ശസ്‍ത്രക്രിയയും ചെയ്തു. 55 വയസുകാരിയായ പൊന്നമ്മയ്‍ക്ക് ഇതിനിടെ ജോലി നഷ്‍ടമായതിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായി. ഒന്നര വര്‍ഷത്തോളം നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും 20,000 ദിര്‍ഹമായിരുന്നു ഇന്‍ഷുറന്‍സ് അതോരിറ്റി നഷ്‍ടപരിഹാരം വിധിച്ചത്.
പൊന്നമ്മയുടെ ദുരിതം മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകന്‍ നസീം പെരുമ്പാവൂരാണ് സഹായത്തിനെത്തിയത്. അഭിഭാഷകനായ ബല്‍റാം ശങ്കര്‍ മുഖേനെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് 1.20 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കാന്‍ വിധി വന്നത്. വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…