Friday, May 3, 2024
spot_img

അബുദാബിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്ക്ക് ലഭിച്ചത് 24 ലക്ഷം നഷ്‍ടപരിഹാരം

അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്‍ക്ക് 1.20 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം ലഭിച്ചു. 2019 നവംബറില്‍ അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി പൊന്നമ്മയ്‍ക്കാണ് നഷ്‍ടപരിഹാരത്തുക ലഭിച്ചത്.

സ്‍പോണ്‍സറുടെ കുടുംബത്തിനൊപ്പം യാത്ര ചെയ്യവെയായിരുന്നു അപകടം. 25 ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കൈയ്ക്ക് ശസ്‍ത്രക്രിയയും ചെയ്തു. 55 വയസുകാരിയായ പൊന്നമ്മയ്‍ക്ക് ഇതിനിടെ ജോലി നഷ്‍ടമായതിനെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായി. ഒന്നര വര്‍ഷത്തോളം നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും 20,000 ദിര്‍ഹമായിരുന്നു ഇന്‍ഷുറന്‍സ് അതോരിറ്റി നഷ്‍ടപരിഹാരം വിധിച്ചത്.

പൊന്നമ്മയുടെ ദുരിതം മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകന്‍ നസീം പെരുമ്പാവൂരാണ് സഹായത്തിനെത്തിയത്. അഭിഭാഷകനായ ബല്‍റാം ശങ്കര്‍ മുഖേനെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് 1.20 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കാന്‍ വിധി വന്നത്. വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.

Related Articles

Latest Articles