Thursday, December 18, 2025

കേരളം ആഘോഷമാക്കിയ മാളികപ്പുറം സിനിമക്ക് ബോക്സ് ഓഫീസ് നേട്ടം ; 17-ാം ദിനം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍

മലയാള സിനിമയില്‍ വിജയ തേരോട്ടം തുടരുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 30 ന് കേരളത്തില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് മറ്റ് മാര്‍ക്കറ്റുകളിലേക്കും എത്തിക്കുകയായിരുന്നു.

17 ദിവസം കൊണ്ട് ചിത്രം നേടിയത് 40 കോടിയിലേറെയാണെന്നാണ് കണക്കുകൾ. റിലീസിനു ശേഷം ചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഇന്നലെ നേടിയതാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിൽ നിന്ന് ഞായറാഴ്ച മാത്രം ചിത്രം നേടിയത് 3 കോടി ആണ്. മറ്റ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം നേടിയത് 2 കോടിയിലേറെയാണ്. വിജയകുതിപ്പോടെ ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞാടുകയാണ്

Related Articles

Latest Articles