കൊല്ക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂല് കോണ്ഗ്രസ് നേതൃത്വവുമായി തെറ്റി പശ്ചിമ ബംഗാളിലെ മന്ത്രി ശുഭേന്ദു അധികാരി ഹൂഗ്ലി റിവര് ബ്രിഡ്ജ് കമ്മീഷണേര്സ് ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവച്ചു. ഇതോടെ ശുഭേന്ദു അധികാരിയെ പാര്ട്ടിയുമായി അടിപ്പിക്കുന്നതിനുള്ള തൃണമൂല് ശ്രമങ്ങള്ക്ക് രാജി തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം എച്ച്ആര്ബിസി ചെയര്മാന് സ്ഥാനത്തേക്ക് തൃണമൂല് എംപി കല്യാണ് ബാനര്ജിയെ പുതുതായി നിയമിച്ചു. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായ ശുഭേന്ദു അധികാരി മാസങ്ങളായി തൃണമൂല് നേതൃത്വവുമായി ഇടഞ്ഞുനില്ക്കുകയാണ്. ഇതിനിടെ ശുഭേന്ദു സ്വന്തം നിലക്ക് റാലികള് നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളില് ഉപയോഗിച്ചിരുന്നില്ല.
എന്നാൽ അടുത്ത വര്ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയില് ചേര്ന്നേക്കുമെന്നാണ് സൂചന. ശുവേന്ദു അധികാരിയുടെ പിതാവ് ശിശിര് അധികാരി തൃണമൂല് കോണ്ഗ്രസ് എംപിയാണ്. മകന്റെ രാജി സംബന്ധിച്ച് പ്രതികരിക്കാന് അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല. ശുഭേന്ദു അധികാരി പാര്ട്ടി വിടുകയാണെങ്കില് പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്ട്ടുകള്.
ഇതിനിടെ കുച് ബിഹാറില് നിന്നുള്ള എംഎല്എ മിഹിര് ഗോസ്വാമി തൃണമൂലില് നിന്ന് രാജിവച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോറിന്റെ പാര്ട്ടിയിലെ ഇടപെടല് ആരോപിച്ചാണ് മിഹിര് ഗോസ്വാമി രാജിവച്ചത്. തൃണമൂല് കോണ്ഗ്രസിന്റെ ശക്തി കേന്ദ്രമായ കുച് ബിഹാറില് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…