Tuesday, May 21, 2024
spot_img

കടമെടുത്ത് മുടിഞ്ഞ് പാക്കിസ്ഥാന്‍ : നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാന്പത്തിക പ്രതിസന്ധി

ഇസ്ലാമാബാദ്- പാക്കിസ്ഥാൻ വിദേശരാജ്യങ്ങളില്‍ നിന്ന് കടം വാങ്ങിയ തുക വർധിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഒരു വർഷത്തെ ഭരണ കാലത്ത് മൊത്തം കടത്തിൽ 7509 ബില്യൺ രൂപ വർധനവ് രേഖപ്പെടുത്തി. 2018 ഓഗസ്റ്റിനും, 2019 ഓഗസ്റ്റിനും ഇടയിൽ സർക്കാർ 2804 ബില്യൺ രൂപ വിദേശ സ്രോതസ്സുകളിൽ നിന്നും, 4705 രൂപ ആഭ്യന്തര സ്രോതസ്സുകളിൽ നിന്നും കടം വാങ്ങിയതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്കുകൾ പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ പൊതു കടത്തിൽ 1.43 ശതമാനം വർധനയുണ്ടായതായി പറയുന്നു. ഫെഡറൽ ഗവൺമെന്റിന്റെ കടം 32,240 ബില്യൺ രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 24,732 ബില്യൺ രൂപയായിരുന്നു.

ഇമ്രാൻ ഖാൻ സർക്കാർ അധികാരമേറ്റ ശേഷം 2018 ഓഗസ്റ്റിൽ ജാമ്യാപേക്ഷയ്ക്കായി പാക്കിസ്ഥാൻ ഐഎംഎഫിനെ സമീപിച്ചിരുന്നു. പേയമെന്റ് ബാലൻസ് പ്രതിസന്ധി പരിഹരിക്കുന്നതിനും, രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയിലേക്ക് തിരിച്ചു കൊണ്ടു വരാനും സഹായിക്കുന്നതിനായി കർശന വ്യവസ്ഥകളോടെ 39 മാസത്തേക്ക് ആറ് ബില്യൺ യുഎസ് ഡോളർ വായ്പയ്ക്ക് ഐഎംഎഫ് അംഗീകാരം നൽകി.
ഇക്കാലയളവിൽ ചൈന, സൗദി അറേബ്യ,യുഎഇ എന്നിവിടങ്ങളിൽ നിന്ന് ധനസഹായ പാക്കേജുകൾ പാക്കിസ്ഥാന് ലഭിച്ചിരുന്നു. നേരത്തെ ചൈന 4.6 ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിന്റെയും വാണിജ്യ വായ്പയുടെയും രൂപത്തിൽ നൽകിയിരുന്നു. സൗദി അറേബ്യ മൂന്ന് ബില്യൺ ഡോളറും,യുഎഇ രണ്ട് ബില്യൺ ഡോളർ നിക്ഷേപവും നൽകി.

Related Articles

Latest Articles