Thursday, January 1, 2026

അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കാൻ വീണ്ടും അനുമതി നിഷേധിച്ച് മമതാ സർക്കാർ

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് വീണ്ടും അനുമതി നൽകാതെ  ബംഗാള്‍ സര്‍ക്കാര്‍. ജാദവ്പുരില്‍ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

പ്രശ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. മമതയുടെ മുന്നില്‍  തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് ബിജെപി വക്താവ് എം. അനില്‍ ബാലുനി ആരോപിച്ചു.

കഴിഞ്ഞ ജനുവരിയിലും മമതാ  സർക്കാർ അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചിരുന്നു. അന്ന് മാള്‍ഡയില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു  അമിത് ഷാ. ഇതിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിനും സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

Related Articles

Latest Articles