Wednesday, December 24, 2025

വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

മൂവാറ്റുപുഴ: വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സ്‌കൂളിൽ പോകുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിനിയെ ഇയാൾ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചത്. വാരിക്കാട്ട് പുതുശേരിക്കല്‍ ഷാനി എന്ന യുവാവിനെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. നഗരത്തിലെ മീന്‍ സ്റ്റാള്‍ ഉടമയായ പ്രതി രാവിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പൊലീസ് പുറത്തുവിടുകയും ചെയ്തു. മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ സി കെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്‌ഐ ആര്‍ അനില്‍കുമാര്‍, എഎസ്‌ഐ അലി സിഎസ്, സിപിഒ ദിലീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles